skip to main | skip to sidebar

ഗബ്ബാറിന്റെ വിശേഷങ്ങള്‍

എന്റെ മനസ്സില്‍ ഓരോന്ന് തോന്നും ഞാന്‍ അത് ഇവിടെ കുത്തി കൊറിയിടും .. ചിലപ്പോള്‍ വായിച്ച ചിരിക്കാം ..ഒന്ന് ചിന്തിക്കാം ..ആരും പേടിക്കണ്ട ഒരിക്കല്‍ നിന്നെ പറ്റിയും എഴുത്തും ഗബ്ബാര്‍

Pages

  • Home
  • Contact Me
  • About me
  • My website

2010 ഡിസംബർ 31

പ്രണയം;ഇങ്ങനെ അവസാനിക്കുന്നുവോ?

    


THALA.jpg ഇതാണോ പ്രണയം ഒടുവില്‍ സമ്മാനിക്കുന്നത് .....?

ഇതിനയിരുന്നെങ്കില്‍ എന്തിനു എന്നെ വെറുതെ പ്രണയിച്ചു.....?

ഒരു  നൊമ്പരമായി ഇനിയൊരിക്കലും ഞാന്‍  നിന്റെ ജീവിതത്തില്‍  വരില്ല ...
  നീയെനിക്ക്  ഒരുപാട് പ്രിയപ്പെട്ടതായിരുന്നു നീ എന്നോടൊപ്പം  ഉണ്ടായിരുന്നപ്പോള്‍ എനിക്കെല്ലാം  ബന്ഗിയുള്ളതയിരുന്നു ,  എന്നാല്‍   ഇപ്പോള്‍  എന്നും  എനിക്ക്   നഷ്ടസ്വപ്‌നങ്ങള്‍  മാത്രം ...
നീ   പിരിഞ്ഞു  പോയപ്പോള്‍  കൂടെ   എന്റെ   ആത്മാവിനെ  കൂടെ  കൊണ്ടുപോയി   എന്ന  സത്യം   എപ്പോളാണ്   എനിക്ക്   മനസ്സിലാകുന്നത് ...
പിന്നെ  ഈ   വെറും   ശാരീരം  ഭൂമിക്കു  ഒരു  ഭാരം   മാത്രമാണ് , ആ   ഭാരം   ഇറക്കി   വെച്ച്  കൊണ്ട്  ഞാന്‍   യാത്രയാകുകയാണ് ....
ഒരിക്കലും  മറക്കാനാകാത്ത   ഓര്‍മകളിലെ    പ്രണയവും  നെഞ്ചിലേറ്റിക്കൊണ്ട്   .......




   
പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2010 നവംബർ 28

മറക്കാന്‍ പഠിച്ചു ......


സ്നേഹം വാങ്ങിക്കനാവില്ല;
വീണ്‌കിട്ടുന്നതാണ്..

നിനക്കൊരിക്കലും അത് മനസ്സിലാവില്ല;
കാരണം നീ സ്നേഹമെന്തെന്നു അറിയുന്നില്ല..

നിന്‍റെ ശബ്ദത്തില്‍ വ്യക്തതയില്ല,
നിന്‍റെ സ്നേഹത്തില്‍ സുതാര്യതയില്ല..

സ്നേഹം നഷ്ടപ്പെടുന്നില്ല;
തിരിച്ചെടുക്കുന്നതാണ്...

ഞാന്‍ നിന്നോട് എന്നേ പൊറുത്തു കഴിഞ്ഞു;
എങ്കിലും-
ഹൃദയത്തിലെ വൃണങ്ങള്‍ പൊറുക്കുന്നില്ല..
പോസ്റ്റ് ചെയ്തത് Unknown 1 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2010 നവംബർ 25

Loving Whispers

When I first met you
I was afraid to like you,
Now that I like you
I’m afraid to love you,
now that I love you
I’m afraid to lose you.
I know I hurt you
I’m really sorry
I can’t see you in pain…
You are so nice, but I’m not…
I hate myself, believe me
I’m really bad… that’s why I decided
To leave you... can’t see you like that…
Your life is hell because of me…
You always tense… always worried…because of me.
So please live your life like a heaven… not like a hell…
Keep smiling dear… my prays with you…

-----------------------------------------------------------------------------------------------------
aadhaymayi ente kannukal ninne thiricharinjappol
enik ninne ishtapedan madiyayirunnu
ennal ippol ninne enik ishtamanu.......
pakshe ninne snehikkan orucheriya pedy
ennal ippol enik ninne othiri ishtamanu.....
Enik nee nashtapedumo ennu nalla bhayamund...
enikkariyam njan ninne vedhanippikkuakayanu......
kshamapanam..................
nee vedhanikkunnath ente hridhayathinu thangavunnathinumappramanu....
ninakkariyamallo ente sunnari nee othiri nallavalanu.....njano ..?
Enne viswasikkoo kutty....njan thinmayanu....
Enik enne ariyavunnathukondanu njan ninne vittakalunnath....
nee karayunnath enikkishtamalla.........
Njan kaaranam ninne narakathilek kshanikkunnilla....
nee ennepatty enthinu avalathypedanam..........?
pakshe nee eppozhum anganeyanu....
Nee jeevikkooo Swargam ninakkayi thurannirikkunnu............
Enikkayi onnu chirikkoo...........
Ennum ente prarthanakal ninnodoppam kanum




ninte swantham...
പോസ്റ്റ് ചെയ്തത് Unknown 1 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2010 നവംബർ 24

JOB SCHEDULE OF LABOURS OF KERALA

NATTILE KOOLIPANIKKAR KASHTAPEDUNNATHUE -
9 manikku varum, pani thudangum,
9.15 am beedi valikkum,
9.25 vare vishramam,
9.45 am chaaya kudikkan pokum,
10.15 am chayakudi kazhinju
11.00 am beedi valikkum,
12.30 pm uchayuninu thyyar,
2.45 pm beedi valikkum,
3.30 pm chaayya kudikkan pokum,
4.00 pm varum,
sharp 5.00 pm, p......aniyunna joli evidevare aayo avidekondu nirthi, 350-400 rupees vaangi pokunnu, ENGANEYUNDU. DAIVATTHINTE SWANTHAM NADU, MINDAN PATTUKELA, MINDIYAL NALE MUTHAL PANIKKU VARIKILLA, ARUM THANEEY.

പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2010 നവംബർ 21

പാഠപുസ്തകം

ഞാന്‍ സ്നേഹത്തിന്റെ പാഠപുസ്തകംഅടച്ചു വെയ്ക്കുകയാണ്!

ഇതുവരെ എല്ലാവരും കേള്‍ക്കാനായിട്ടാ..

പാഠഭാഗങ്ങളുറക്കെ ഉരുവിട്ടു!

ആരുമത് കേള്‍ക്കുന്നുണ്ടായില്ലത്രേ!

ഞാന്‍ വെറുമൊരു വിഡ്ഢി!

എന്നില്‍ സ്നേഹത്തിന്റെയുറവയതുണ്ടാക്കി..

ആ കളകളത്തില്‍ ഞാനുറങ്ങി!

ആര്‍ക്കും വേണ്ടാത്തയീ പാഠപുസ്തകം

ഞാനൊന്ന്‍ കീറിയെറിഞ്ഞോട്ടെ!

ഇപ്പോള്‍ വെറുപ്പിന്റെ പാഠപുസ്തകം തുറന്നു..

ഞാനതുറക്കെ വായിക്കില്ല!

നിന്നോടുള്ള മൗനത്തിലതു നിറയുന്നു..

ആദ്യപാഠത്തിന്റെ താളില്‍ഞാനെഴുതിക്കണ്ട പേര്

നിന്റേത് മാത്രമായിരുന്നു..

ആദ്യമേയെന്‍ മനസ്സില്‍ കയറിയത്

നിന്റെ പേര്‍!

അതിനെന്നെ പഴി പറയരുത

കാരണമീ പാഠപുസ്തകം

നീ തന്നതാണ്!

പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2010 നവംബർ 6

എത്രയും പ്രിയപ്പെട്ട ട്ടുട്ടുമോള്‍ക്ക് ,

എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല , എന്നാലും തുടങ്ങിയല്ലേ പറ്റൂ , കാരണം തുടങ്ങിയാലല്ലേ അവസാനിപ്പിക്കാന്‍ പറ്റൂ . നിന്നെ ആദ്യമായി കണ്ട ദിവസം നാന്‍ ഇന്നും ഓര്‍ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ എല്‍.കെ.ജി .(ബി) യിലെ ആദ്യ ദിവസം , സമയം ഏതാണ്ട് ഒമ്പത് , ഒമ്പതര , ഒമ്പതേമുക്കാല് , .. പതിനൊന്നരയായിക്കാണും , ക്ലാസിലുള്ള കള്‍ച്ചര്‍ലെസ്സ് നോട്ടി ബോയ്സ് ആന്‍ഡ്‌ ഗേള്‍സിന്‍റെ തൊണ്ട കീറിയുള്ള കാറിച്ചയൊഴിച്ചാല്‍ സൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത . കാണാന്‍ കൊള്ളാവുന്ന ഒരു കിളി പോലും ഇല്ലല്ലോ എന്നോര്‍ത്ത് , എന്നെ ഈ നശിച്ച സ്കൂളില്‍ കൊണ്ട് ചേര്‍ത്ത ഡാഡിക്ക് കൊട്ടേഷന്‍ ഇടാനുള്ള പൈസ ഒപ്പിക്കുന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്തോണ്ടിരുന്ന ടൈമിലാണ് നിന്‍റെ എന്‍ട്രി . തവളപ്പച്ച കളര്‍ ഫ്രോക്കും അതിന് യോജിച്ച ഫ്ലൂറസന്‍റ് മഞ്ഞ സോക്സും ബാറ്റ ഷൂസും പിന്നെ ബേബി ശാലിനീടെ പോലെ തലേല്‍ ചട്ടി കമഴ്ത്തി വച്ച ഹെയര്‍ സ്റ്റൈലും , എല്ലാം എന്നെ വല്ലാതാകര്‍ശിച്ചു .

നീ എന്‍റെ തൊട്ടടുത്ത ചെയറില്‍ തന്നെ വന്നിരുന്നപ്പോള്‍ നാന്‍ ഒരുപാട് സന്തോഷിച്ചു , പക്ഷേ നിന്‍റപ്പര്‍ത്തെ ചെയറില്‍ ' ഇനിച്ചെന്‍റെ ഡാഡീനെ കാണണംന്ന് ' വലിയവായില്‍ കാറിക്കോണ്ടിരുന്ന തടിയന്‍ ജെബിമോന്‍ വര്‍ഗീസ്‌ നിന്നെ കണ്ടതും ' ഡാഡിയോ ? എനിക്കോ ? സോറി , നാന്‍ ആ ടൈപ്പല്ലാ ' എന്ന രീതിയില്‍ കരച്ചിലും നിര്‍ത്തി നിന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് കണ്ടപ്പോള്‍ എന്‍റെ ഡാഡിക്കിടാന്‍ വച്ചിരുന്ന കൊട്ടേഷന്‍ ജെബിമോന്‍ വര്‍ഗീസിന് ഡൈവേര്‍ട്ട് ചെയ്തു വിടാന്‍ നാന്‍ തീരുമാനിച്ചു . അവന്‍റെ കയ്യില്‍ ഡബ്ബര്‍ വച്ച പെന്‍സില്‍ ആണെങ്കില്‍ എന്‍റെ കയ്യില്‍ സെല്ലോ പിന്‍പോയിന്‍റ് പേനയാ . ആ നാന്‍ നോക്കുന്ന പെണ്ണിനെത്തന്നെ അവനും നോക്കിയാല്‍ നാന്‍ എങ്ങനെ സഹിക്കും ? അതെല്ലാം പോട്ടെന്ന് വെക്കാം , നിന്നെ കണ്ട ഒടനേ ആ അലവലാതി അവന്‍റെ ബാഗിന്‍റെ ഏതോ മൂലേല് ഒളിപ്പിച്ച് വച്ചിരുന്ന കിറ്റ്‌ കാറ്റ് എടുത്ത് പകുതി തിന്നിട്ട് ബാക്കി പകുതി നിനക്ക് തരുന്നത് കണ്ടപ്പോള്‍ എനിക്കവനെ കൊല്ലാനുള്ള ദേഷ്യം തോന്നി . ബട്ട്‌ ,.. എന്നെ ഞെട്ടിച്ചു കൊണ്ട് യാതൊരു ഉളുപ്പും കൂടാതെ ആ വൃത്തികെട്ട തടിയന്‍റെ കയ്യീന്ന് കിറ്റ്‌ കാറ്റ് വാങ്ങി നീ മുണുങ്ങിയ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ദുഖത്തിന്‍റെ ഒരായിരം ലഡ്ഡുക്കള്‍ പൊട്ടി . കിറ്റ്‌ കാറ്റ് കമ്പനിയെ മനസ്സാ വെറുത്ത നിമിഷങ്ങള്‍ . ഒപ്പം കയ്യിലുണ്ടായിരുന്ന മില്‍ക്കിബാര്‍ തിന്ന് തീര്‍ത്തതില്‍ കുറ്റബോധവും തോന്നി . നീ കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കില്‍ ഒരു പക്ഷേ ജെബിമോന്‍റെ കിറ്റ്‌ കാറ്റിന് പകരം എന്‍റെ മില്‍ക്കി ബാറിന്‍റെ രുചിയറിഞ്ഞിരുന്നേനെ . ഹൌവെവര്‍ , പിറ്റേ ദിവസം നിനക്കുള്ള മില്‍ക്കി ബാര്‍ വാങ്ങിയിട്ടേ നാന്‍ സ്കൂളിന്‍റെ പടി കടക്കൂ എന്ന് മനസ്സില്‍ പ്രോമിസ് എടുത്തു . അന്നത്തെ ദിവസം നീ എന്നെ മൈന്‍ഡ് ചെയ്തില്ല . ഒരു ചെറിയ കഷ്ണം കിറ്റ്‌ കാറ്റ് കിട്ടിയപ്പോള്‍ സുന്ദരനായ എന്നെ വകവെക്കാതെ നീ ആ പരട്ട തടിയന്‍ ജെബിമോന്‍റെ സൈഡായി . സോ ക്രുവല്‍ ഓഫ് യൂ ട്ടുട്ടൂ ...
പിറ്റേന്ന് , നിന്‍റെ വരവും കാത്ത് നാനിരുന്നു ,ഒരു മില്‍ക്കി ബാറും ഒരു കിറ്റ്‌ കാറ്റും എന്‍റെ കയ്യിലുണ്ടായിരുന്നു , നിനക്കേതാണ് കൂടുതല്‍ ഇഷ്ടം എന്നറിയില്ലായിരുന്നല്ലോ അന്ന് . പക്ഷേ അന്ന് ഉച്ചയായിട്ടും നിന്നെ കാണാഞ്ഞപ്പോള്‍ നാന്‍ കരുതി നീ അന്ന് ലീവായിരിക്കും എന്ന് . അതോണ്ട് മാത്രമാണ് കയ്യിലുണ്ടായിരുന്ന മുട്ടായി രണ്ടും നാന്‍ തിന്നത് . പക്ഷേ നീ പിന്നേം എന്നെ തേയ്ച്ച്. ഉച്ചക്ക് ശേഷം നിന്‍റെ ഡാഡിയുടെ കൂടെ നീ ക്ലാസില്‍ വന്നു കേറിയത് കണ്ടപ്പോള്‍ പല്ലിന്‍റെ എടേലിരുന്ന കിറ്റ്‌ കാറ്റ് വരെ അലിഞ്ഞു പോയി . അതിനും മാത്രം കണ്ണീരാ നാന്‍ അന്ന് കുടിച്ചു തീര്‍ത്തത് , അറിയോ നിനക്ക് ? അന്ന് ജെബിമോന്‍ വര്‍ഗീസ്‌ മുട്ടായി കൊണ്ട് വരാതിരുന്നത് അവന്‍റെ ഭാഗ്യം , എങ്ങാനും കൊണ്ട് വന്നിരുന്നേല്‍ അവനെ നാന്‍ ചവുട്ടിപ്പീത്തിയേനെ . എന്തായാലും അടുത്ത ദിവസം നിയ്ക്കുള്ള ചോക്ലേറ്റ് തന്നിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് നാന്‍ ഉറപ്പിച്ചു.

സൂസി ടീച്ചര്‍ക്ക് കൊടുക്കാനാണെന്നും പറഞ്ഞ് ഡാഡിയെ കൊണ്ട് മില്‍ക്കി ബാറും കിറ്റ്‌ കാറ്റും വാങ്ങിപ്പിച്ചു , അപ്പൊ അതിന്‍റെ കൂടെ ഒരു ഡയറി മില്‍ക്കൂടി വാങ്ങി തന്നിട്ട് ഡാഡി പറയുവാ , ഇത് മോന്‍ സൂസി ടീച്ചര്‍ക്ക് മോന്‍റെ ഡാഡി തന്നതാണെന്നും പറഞ്ഞ് കൊടുക്കണംന്ന് , ' വാട്ട് എ സ്വീറ്റ് ഡാഡി ' !! അങ്ങനെ മൂന്നാം നാള്‍ മൊത്തം മൂന്നു ചോക്ലേറ്റുമായി നിനക്ക് വേണ്ടി നാന്‍ കാത്തിരുന്നു , എന്‍റെ പ്രതീക്ഷകള്‍ക്ക് ചിറകു വിരിച്ചു കൊണ്ട് നീ അന്ന് നേരത്തെ തന്നെ വന്നു . നാന്‍ പെട്ടെന്ന് തന്നെ കൈവശമുണ്ടായിരുന്ന മൂന്ന് ചോക്ലേറ്റും എടുത്ത് എന്‍റെ ടേബിളിന്‍റെ മോളില്‍ വച്ചു . അന്ന് നീ എന്നെ നോക്കി ഇളിച്ച ഇളി , ന്‍റെ ചെല്ലക്കിളീ .. അത് ജമ്മത്ത് മറക്കാന്‍ പറ്റൂല്ല !! പാവം ജെബിമോന്‍ വര്‍ഗീസ്‌ , അണ്ടി പോയ പട്ടിയെ പോലെ നിറകണ്ണുകളോടെ നിന്നെ നോക്കിയിരിപ്പുണ്ടായിരുന്നു . ചോക്ലേറ്റില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന കാരണം നീയത് കണ്ടില്ലെങ്കിലും , ലവനെ തോല്പ്പിച്ചതോര്‍ത്ത് വിജയശ്രീ ജയലളിതയായി .. സോറി ... വിജയശ്രീലാളിതനായി നാന്‍ അവനെ നോക്കി കൊഞ്ഞനം കാണിച്ചു . ഏതെങ്കിലും ഒരെണ്ണം എടുക്കും എന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് മൂന്ന് ചോക്ലേറ്റും നീ കൈക്കലാക്കിയപ്പോള്‍ ഒരെണ്ണം ഒളിപ്പിക്കാന്‍ മറന്നു പോയതോര്‍ത്ത് നാന്‍ കുറ്റബോധനായി . ചോക്ലേറ്റ് നുണയുന്നതിനിടയില്‍ ഒഴുകിയിറങ്ങിയ മൂക്കള നാവു കൊണ്ട് തുടച്ച് നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ നിനക്ക് മാന്നേഴ്സ് പ�´ ിപ്പിച്ചു തരാത്ത തനി കണ്ട്രിയായ നിന്‍റപ്പന് വിളിക്കാനാണ് തോന്നിയതെങ്കിലും ഒരു കാമുകനായിപ്പോയത് കൊണ്ട് മാത്രം നാനതങ്ങ് ക്ഷെമിച്ചു .
അങ്ങനെ എത്രയെത്ര ദിവസങ്ങള്‍ നീ എന്‍റെ കയ്യീന്ന് ചോക്ലേറ്റ് മേടിച്ച് തിന്നു ? നിനക്കോര്‍മ കാണില്ലായിരിക്കും , പക്ഷേ എനിക്കോര്‍മയുണ്ട് . എന്നിട്ടും നീയെന്നോട്‌ വെറും ഒരു ഫ്രണ്ട് എന്ന രീതിയില്‍ പെരുമാറിയപ്പോള്‍ ഉള്ളിലെ വിഷമം കടിച്ചമര്‍ത്തി നാനതെല്ലാം സഹിച്ചു . നീ എന്നെ സഹോദരനായി കണ്ടില്ലല്ലോ എന്നാശ്വസിച്ചു
ഇപ്പോള്‍ ഇയര്‍ ഔട്ട്‌ ആയതു കാരണം യു.കെ.ജി-യില്‍ രണ്ടാം വര്‍ഷം പ�´ ിക്കുമ്പോഴും രണ്ടാങ്ക്ലാസില്‍ പ�´ ിക്കുന്ന നിനക്ക് നാന്‍ ദിവസോം ചോക്ലേറ്റ് കൊണ്ട് തരുമായിരുന്നു . ഇല്ലേ ?? പക്ഷേ ഇന്നലെ ഇന്‍റെര്‍വെല്ലിനു കണ്ട സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു . നിനക്ക് തരാന്‍ വേണ്ടി ചോക്ലേട്ടുമായി വന്ന നാന്‍ കണ്ടത് രണ്ട് ബിയിലെ അഭിജിത്തിന്‍റെ കയ്യീന്ന് സ്നിക്കേഴ്സ് ചോക്ലേറ്റ് വാങ്ങി മുണ്‌ങ്ങുന്ന നിന്നെയായിരുന്നു . അത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഒരു കത്തെഴുതാന്‍ എനിക്ക് തോന്നിയത് .

ഒരു കാര്യം എനിക്കിപ്പോ അറിയണം , നീ സ്നേഹിക്കുന്നത് എന്നെയാണോ അതോ ചോക്ലേറ്റിനെയാണോ ?? , എന്നെയാണെങ്കില്‍ ഇനി മേലാല്‍ വേറെ ഒരുത്തന്‍റെ കയ്യീന്നും ചോക്ലേറ്റ് മേടിച്ച് തിന്നല്ല് . ചോക്ലേറ്റിനെയാണെങ്കില്‍ നാന്‍ ഇത്രേം കാലം നിനക്ക് മേടിച്ച് തന്ന ചോക്ലേറ്റിനെനിക്ക് നഷ്ട പരിഹാരം തരണം . ഒന്നുകില്‍ ക്യാശായിട്ട് (ക്യാഷില്ലെങ്കില്‍ നിന്‍റെ ആ പരട്ട തന്തേടെ മൊബൈല്‍ ഫോണായാലും മതി) അല്ലെങ്കില്‍ നിന്‍റെ ക്ലാസില്‍ പ�´ ിക്കുന്ന ബെറ്റി സി തോമസിനെ എനിക്ക് ലൈന്‍ ആക്കി തരണം . ഈ വിവരമെങ്ങാനും അഞ്ച് ബിയില്‍ പ�´ ിക്കുന്ന നിന്‍റെ ചേട്ടന്‍ കുട്ടാരൂനെ അറിയിച്ച് അവന്‍റെ കൂട്ടുകാരെ കൊണ്ട് എന്നെ തല്ലിക്കാമെന്നുള്ള വല്ല വ്യാമോഹവും ഉണ്ടെങ്കില്‍ , പൊന്നുമോളെ അതങ്ങ് മാറ്റി വച്ചേരെ . കളി ഇക്രൂനോട് വേണ്ട .
എത്രയും പെട്ടെന്ന് നിന്‍റെ മറുപടിയും പ്രതീക്ഷിച്ച് കൊണ്ട് കത്തവസാനിപ്പിക്കുന്നു .

സ്നേഹപൂര്‍വ്വം ഇക്ക്രുമോന്‍ ശശി ഡിക്രൂസ് .
യു.കെ.ജി സെക്കന്‍റിയര്‍
ഒപ്പ് . കുത്ത് . വെട്ട്

പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2010 ഓഗസ്റ്റ് 23

IV ചരിതം 3 ഖണ്ഡം തലേ ദിവസം

ith verum kadhayalla.nadannathane! Ente സഹപാടികളും ഞാനും കൂടെ ഒരു ഉല്ലാസയാത്ര പോകാന്‍ തീരുമാനിച്ചു..
എവിടേയ്ക്ക് ബംഗ്ലോരെ ഉണ്ട്. പിന്നെ മ്യ്സോരെ നല്ല രസമായിരിക്കും ..എല്ലാവരും കൂടി അടിച്ച പൊളിച് ..ഓ ഓര്‍ക്കുമ്പോഴേ എന്ത് രസമാ ......
അങ്ങനെ ഡേറ്റ് തപ്പി..എല്ലാവര്ക്കും പറ്റna ഡേറ്റ് വേണ്ടേ .......
അങ്ങനെ ഒരു ഡേറ്റ് ഉണ്ടോ?
അവസാനം ഒരു ഡേറ്റ് കിട്ടി...
എല്ലാവരും ഒരുങ്ങിക്കോ നമ്മ പോകാന്‍ പോകാന് ....ഇന്ദുസ്ട്രിഅല് വിസിറ്റ് എന്നാ ചെല്ലപെരിട്റ്റ് വിളിക്കാന ടൂര്‍
ഇനി ആരൊക്കെ വരണുണ്ട് എന്നറിയണം...നമ്മ എല്ലാവരും പോകനതല്ലേ ..അപ്പൊ ഞാനും ഉണ്ട്..
അങ്ങനെ ഒരു 22 വിരുതന്‍ മാരും ഒമ്പത് പെന്പില്ലെരും ..അടുത്ത പ്രശ്നം വണ്ടി വേണ്ടേ ...
അപ്പഴാണ് പുച്ചതിന്റെ ഈട്ടന്റെ വക വണ്ടി സരിയാക്കി തരാം എന്നാ ഒരു പറച്ചില്‍
പിന്നെ ഒന്നും ആലോചില്ല വണ്ടി ആയിക്കോട്ടെ ...
ഇനി സമയം പറഞ്ഞു പറഞ്ഞാലേ ത്രില്‍ കിട്ടു...
നാളെ ഐ വി യ്ക്ക് പോകുമെങ്കില്‍ ഇന്ന് രാവിലെ മണി ഒമ്പത്
ആരൊക്കെ ഉണ്ട് ? നാളെ ഐ വി യ്ക്ക് പോകോ ?
നൂറായിരം ചോദ്യങ്ങള്‍ അവസാനം ഞങ്ങ പറഞ്ഞു പോകും...
ടൈം നാലു മണി ഇത് വരെ വണ്ടി സരിയയിട്ടില്ല എന്നാ വിവരം മണ്ടന്‍ മാര്‍ അറിയാനുണ്ടോ..ആവാസം അജയ് പറഞ്ഞു ബുക്ക്‌ ചെയ്തു തരാം...
ഇനി ഹോസ്റ്റല്‍ ഒരു ഓട്ടം ആണ് ..ടി ഷര്‍ട്ട് വേണം ജീന്‍സ് വേണം ..
അവസാനം എല്ലാം ഒപ്പിച്ചു ...ഇനി നാളെ പോകോ?
വണ്ടി സരിയയോ?
സ്റ്റഡി ടൈം
കാശൊക്കെ പിരിക്കണ്ടേ ..ഗബ്ബാരെ എല്ലാം ഒപ്പിച്ചോ
..നുള്ളി പെറുക്കി കിട്ടിയ കസോക്കെ കണക്കെഴുതി വച്ച്..
ഒടുക്കത്തെ ചര്‍ച്ച സീ പതിനൊന്നില്‍
വണ്ടി സരിയായില്ലഡാ ഇനി എന്ത് ചെയ്യും
തല പുകഞ്ഞു ..പാപ്പന്‍ പറഞ്ഞു ഞാന്‍ രാവിലെ മധുരൈ യ്ക്ക് പോകാം..കഞ്ഞാവ്‌ പറഞ്ഞു ഞാനും കൂടെ പോകാം...കിട്ടിയ കാശും കൊണ്ട് നേരം വെളുക്കണേല്‍ മുന്പ് വിട്ടോ
അപ്പൊ എല്ലാം വരനടിത് വച്ച് കാണാം ....അല്ലെ അതാണു നമ്മടെ പിള്ളേര് ...
അപ്പൊ ഇന്നേക്ക് എല്ലാവര്ക്കും ഗുഡ് നൈറ്റ്‌ ...കന്ജാവേ രാവിലെ പോകണം ട്ടോ ..പറയണത് എപ്പഴ രണ്ടു മണിക്ക്...ഇനി ഐ വി ആദ്യ ദിവസം
പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം

Facebook Badge

Gabbar SIngh

Promote your Page too

Blog Archive

  • ►  2014 (1)
    • ►  ഏപ്രിൽ (1)
  • ►  2013 (4)
    • ►  ജൂൺ (3)
    • ►  മേയ് (1)
  • ►  2012 (6)
    • ►  സെപ്റ്റംബർ (1)
    • ►  ജൂൺ (2)
    • ►  മേയ് (3)
  • ►  2011 (2)
    • ►  ഒക്‌ടോബർ (1)
    • ►  മാർച്ച് (1)
  • ▼  2010 (7)
    • ▼  ഡിസംബർ (1)
      • പ്രണയം;ഇങ്ങനെ അവസാനിക്കുന്നുവോ?
    • ►  നവംബർ (5)
      • മറക്കാന്‍ പഠിച്ചു ......
      • Loving Whispers
      • JOB SCHEDULE OF LABOURS OF KERALA
      • പാഠപുസ്തകം
      • എത്രയും പ്രിയപ്പെട്ട ട്ടുട്ടുമോള്‍ക്ക് ,എങ്ങനെ തുട...
    • ►  ഓഗസ്റ്റ് (1)
      • IV ചരിതം 3 ഖണ്ഡം തലേ ദിവസം
  • ►  2009 (1)
    • ►  ജൂലൈ (1)
Blogger പിന്തുണയോടെ.

എന്നെക്കുറിച്ച്

Unknown
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Creative Commons Licence
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
 
Copyright (c) 2010 ഗബ്ബാറിന്റെ വിശേഷങ്ങള്‍. Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes