skip to main | skip to sidebar

ഗബ്ബാറിന്റെ വിശേഷങ്ങള്‍

എന്റെ മനസ്സില്‍ ഓരോന്ന് തോന്നും ഞാന്‍ അത് ഇവിടെ കുത്തി കൊറിയിടും .. ചിലപ്പോള്‍ വായിച്ച ചിരിക്കാം ..ഒന്ന് ചിന്തിക്കാം ..ആരും പേടിക്കണ്ട ഒരിക്കല്‍ നിന്നെ പറ്റിയും എഴുത്തും ഗബ്ബാര്‍

Pages

  • Home
  • Contact Me
  • About me
  • My website

2012 സെപ്റ്റംബർ 12

ഞാൻ ഒറ്റയ്ക്കായപ്പോൾ

ഒറ്റയ്ക്ക്  നടക്കാൻ ആയിരുന്നു ഇഷ്ടം എന്നല്ല .. അങ്ങനെ ആണ് ശീലിച്ചത്  .. അത് വരെ എന്റെ സ്വപ്നങ്ങളും ചിന്തകളും വേറെ എന്തൊക്കയോ ആയിരുന്നു .. നീ വന്ന ആ നിമിഷം മുതൽ ഞാൻ മാറുകയായിരുന്നു .. പ്രണയം എനിക്ക് ആദ്യാനുഭവം  ആയിരുന്നില്ല .. പക്ഷെ എന്റെ പ്രനയനുഭാവങ്ങളിൽ ഏറ്റവും ആത്മർത്ധമായത്  നിന്നോടയിരുന്നു .. 


കുപ്പയെക്കാൾ മലിനമായിരുന്നു എന്റെ മനസ്സും ചിന്തയും .അധമാവികാരങ്ങളുടെ വേലിയേറ്റങ്ങളായിരുന്നു ഓരോ ദിവസവും . നീ വന്നത് മുതൽ ജീവതം 180 ഡിഗ്രീ ഷിഫ്റ്റ്‌ . അപ്രതീക്ഷിതമായിരുന്നു ....കീഴടങ്ങൽ  ആയിരുന്നു ,നിനക്ക് മുന്നിൽ

എങ്ങനെ പ്രണയിക്കണം എന്ന് എനിക്കറിയില്ല ... പക്ഷെ എനിക്ക് നിന്നെ കടലോളം ഇഷ്ടമാണ് . കാക്കത്തൊള്ളായിരം ചക്കരയുമ്മ കൊണ്ടുണ്ടാക്കിയ കൊട്ടാരത്തിലെ രാജകുമാരിയാണ്‌ നീ ..

ജീവിതത്തിൽ ലക്ഷ്യങ്ങളും നേട്ടങ്ങളും നീ ആയിരുന്നു അതിനു പിന്നിലെ കാരണങ്ങൾ ..

നീ എനിക്ക് ഊർജ്ജമായിരുന്നു .. എന്റെ ഓരോ പ്രവർത്തനങ്ങൾക്കും ..


 ഓരോ തവണയും നിന്റെ കണ്ണ് നിറയുമ്പോൾ എന്റെ നെഞ്ചും പിടയുന്നുണ്ടയുരുന്നു ....
പോസ്റ്റ് ചെയ്തത് Unknown 0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2012 ജൂൺ 19

കരയുന്ന മാലാഖ


അന്ന്  അയാള്‍ക്  ഒരു സാധാരണ ദിവസമായിരുന്നില്ല .. പതിവിലും നേരത്തെ കണ്ണ് തുറന്ന്നു .. ഇരുട്ടില്‍  തലയിണയുടെ അരികത്ത്  മൊബൈല്‍  ഫോണ്‍  മിന്നാമിനുങ്ങിനെ പോലെ മിന്നുണ്ടായിരുന്നു .  ആ കൊച്ചു വെളിച്ചത്തില്‍  അയാളുടെ കണ്ണുകള്‍ മാത്രം  കാണാമായിരുന്നു .. തണുപ്പ് കൊണ്ടാണെന്ന് തോന്നുന്നു  അയാള്‍  പുതപ്പിനടിയിലേക്ക്  ഒതുങ്ങാന്‍  ആഗ്രഹിച്ചു .മൊബൈല്‍  ഫോണ്‍ അയാളുടെ കൈയിലെത്താന്‍  അധികം  താമസമുണ്ടായില്ല .. miscall ഒരുപണ്ടുണ്ടായിരുന്നു messages അതിലധികവും .. ആ messageukal  ഓരോന്നോരോന്നായി വായിച്ചുതീര്‍ക്കുമ്പോള്‍ അയാളുടെ കവിളിലൂടെ ഒരിറ്റ്  കണ്ണുനീര്‍  അലസമായി ഒഴുകുന്നുണ്ടായിരുന്നു .. ആ കൊച്ചു വെളിച്ചത്തില്‍ അത് രത്നം പോലെ തിളങ്ങിക്കൊണ്ടിരുന്നു ..

അയാള്കും വേണ്ടി ആരോ ഉറക്കമൊളിച്ചു കാത്തിരിക്കുന്നുണ്ടായിരുന്നു ..   അയാളെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്ന ആരോ ഒരാള്‍ .. ആശുപുത്രി കിടയ്ക്കരികില്‍  ഉറക്കം കളഞ്ഞിരുന്ന അമ്മയെ അല്ലാതെ മറ്റാരെയും ഇത് വരെ അയാള്‍ക് ഒര്മയില്ലയിരുന്നു  . ഒരുപാട്  ഉറക്കമില്ലാത്ത രാത്രികള്‍  ജീവിതത്തില്‍  ഉണ്ടായിട്ടണ്ട്  .. അന്നൊക്കെ ആരെങ്കിലും കൂടെ ഉണ്ടായിട്ടുമുണ്ട് .. എന്നാല്‍ ഇപ്പോള്‍ താന്‍  ഉറങ്ങി കിടക്കുമ്പോള്‍ തനിക് വേണ്ടി ഉറക്കം  കലഞ്ഞിരിക്കാന്‍ ഒരാള്‍ കൂടി .. കരഞ്ഞു കലങ്ങിയ ആ കണ്ണുകള്‍  അല്ലേ  അയാളുടെ കണ്ണുകള്‍  നനച്ചത്‌ .

ഒത്തിരി സ്നേഹിക്കുന്നുണ്ട് ..പക്ഷെ പിന്നെയും തോല്കുകയാണ് .. അഹങ്കാരത്തോടെ നീ സ്നേഹിക്ക്കുന്നതിലും കൂടുതല്‍   ഞാന്‍  നിന്നെ സ്നേഹിക്കുന്നു  എന്നയാള്‍ പറയാറുണ്ടെങ്കിലും അയാള്‍ക്  അറിയാം ഒത്തിരി ഒത്തിരി ഒത്തിരി കൂടുതല്‍  അവള്‍ അയാളെ സ്നേഹിക്കുന്നുണ്ടെന്ന്
അനുഭവങ്ങള്‍  അയാളുടെ കണ്ണുനീര്‍  ഗ്രന്ഥികള്‍   പണ്ടെങ്ങോ തേവി വറ്റിച്ചത് കൊണ്ടാണോ ? മനസ്സ്  ഒരുപാട് കടുത്തതക്കാന്‍  ശ്രമിക്കുന്നുണ്ട് ..പക്ഷെ അയാളുടേത് ഒരു മൃദുല ഹൃദയം ആണെന്ന്  അയാളുടെ തലയിണയ്ക്ക്  നന്നായി അറിയാം ...

ബെല്ലടിക്കുന്നുണ്ടായിരുന്നു ..ആരും കേള്‍ക്കാത്ത പോലെ  ..കരഞ്ഞു കരഞ്ഞു ഉറങ്ങിയതായിരിക്കും..

അയാള്‍  ഒന്ന് കണ്ണടച്ചു കൈയിലിരിക്കുന്ന  മൊബൈല്‍ ഫോണിന്റെ വെട്ടത്തില്‍  അയാളുടെ കട്ടിലിനടുത്ത്  കുനിഞ്ഞിരിക്കുന്ന ആ വെളുത്ത മാലാഖയുടെ പ്രതീക്ഷയര്‍ന്ന മുഖം വ്യക്തമായി കാണാം ..ചുവന്നു തുടുത്ത കവിളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങിയ പാടുകള്‍ .. ഫാനിന്റെ കാറ്റില്‍ അലസമായി പാറി കളിക്കുന്ന മുടിയിതളുകള്‍  ..ആ കണ്ണുനീര്‍ തുള്ളികള്‍  അയാളുടെ വരണ്ട ഹൃദയത്തിലേക്ക്  പെയ്തു .കുത്തോഴുക്കിട്ടോഴുകിയ  ആ മലവെള്ളപാച്ചിലില്‍  കരിപിടിച്ച അയാളുടെ മനസ്സില്‍ നിന്നും എന്തൊക്കെയാണ്  ഒലിച്ച്  പോയത്........
പോസ്റ്റ് ചെയ്തത് Unknown 1 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2012 ജൂൺ 16

വിലക്കപ്പെട്ട പാഠങ്ങള്‍

ഒരു വാലെന്റിനെസ് ദിനവും കൂടെ കടന്നു പോയി . ഇപ്പോഴും എന്റെ മനസ്സില്‍ .. അല്ല എന്നില്‍ പ്രണയം അവശേഷിക്കുന്നുവോ . അതോ ഞാനും ഒരു കാപട്യം നിറഞ്ഞ ചതിയനായ അവനെ പോലെ  ആകുകയാണോ ? അറിയില്ല

ജീവിതത്തില്‍ ഓരോ നഷ്ടങ്ങള്‍ സംഭവിക്കുമ്പോഴേക്കും ഇനിയൊരിക്കലും ഇല്ല .. എന്നൊരു തീരുമാനം എടുത്തിട്ട് .. എന്ത് പറ്റി ? പിന്നെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുന്നു ..
 കാമാര്തനായ ഒരു മൃഗമായി മാറിയോ ഞാന്‍ .. പ്രണയം എന്നതിന്റെ വിശുദ്ധി അറിയാവുന്ന ഞാന്‍ തന്നെയാണോ ഇതൊക്കെ ചെയ്ത്കൂട്ടുന്നത്

സദാചാരം നിറഞ്ഞ സദസ്സിനു മുന്പില്‍ പ്രസംഗിച്ചു കൈയടി വാങ്ങാന്‍ മാത്രമുള്ളതാണോ എനിക്ക് ...... എന്റെ അനുഭവങ്ങളല്ലേ ... എന്നെ മാറ്റിയത്‌ .. നഷ്ടപെട്ടതിനെതിരെയുള്ള ഒരു നിശബ്ദ പ്രതികരണമായിരുന്നില്ലേ ഇപ്പോള്‍ വരെ .. ഇനിയെങ്കിലും ...?
പോസ്റ്റ് ചെയ്തത് Unknown 2 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2012 മേയ് 30

അവൾ .....എന്റെ മാത്രം നഷ്ടം


 അവൾ  സ്നേഹിക്കാനും  കലഹിക്കാനും  എന്നെ പഠിപ്പിച്ചത് അവളാണ് .  ഇല്ല ഞാന്‍ പേര് വെളിപ്പെടുത്തുന്നില്ല .. അത്  നിഗൂഡമായി തന്നെയിരുന്നോട്ടെ ..അന്ന്  എന്നോട് ഒരു വാക്ക് സംസാരിക്കാമായിരുന്നു ..അവള്‍ എന്തുകൊണ്ട് എന്റെ അടുത്ത്  മാത്രം നിശബ്ധയകുന്നു ? വാതോരാതെ സംസാരിച്ചു വിലപ്പെട്ട നാഴികകള്‍  പാഴാക്കണം എന്ന് ഞാന്‍  ആഗ്രഹിക്കുന്നില്ല .. ഒരു വാക്ക്  .. ഒരു പുഞ്ചിരി ..അതില്‍ എന്തെകിലും ... എന്ത് ? അതെ എന്റെതകാന്‍  എനിക്ക് വേണ്ടി മാത്രം മോഴിയപ്പെട്ട ഒന്ന് .. അവളെ മാത്രം ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ  കാണുന് .എന്റെ മനസ്സിന്റെ പിടിവിട്ടുപോകുകയാണോ ? എന്നും ഞാന്‍ എത്ര പെണ്‍കുട്ടികളെ കാണുന്നു ..എന്നിട്ടും ആരും എന്റെ മനസ്സിനെ ഇങ്ങനെ ശല്യപ്പെടുത്തിയിട്ടില്ല ..എന്തെ ഇത് മാത്രം ഇങ്ങനെ ?

 ഒരു ചെറിയ ഇഷ്ടം .. ഭാവിയില്‍ പടര്‍ന്നു പന്തളിക്കുവനുള്ള ഒരു മുന്തിരിവള്ളി എന്റെ മനസ്സില്‍ നട്ടുകഴിഞ്ഞുവോ? ഓരോ ദര്‍ശനവും അതിനു വളമാകുകയാണോ?  

ഞാന്‍  മുരടിക്കാന്‍  തുടങ്ങുകയായിരുന്നു  ..ഏകപക്ഷിയമായ ഒരു കോമാളിത്തം മാത്രമാണ് എന്റെത് എന്ന് എനിക്ക് മനസിലായി. 

പക്ഷെ അത് സത്യമായിരുന്നു ..അവളെ ഞാന്‍  സ്നേഹിച്ചിരുന്നു.. അകലം കൂടുന്തോറും അതിന്റെ കാഠിന്യം ഏറിവന്നു 

പക്ഷെ അവള്‍  അങ്ങനെ ചെയ്യണ്ടായിരുന്നു 

ഞാന്‍  അവളെ സ്നേഹിചിരുന്നതുകൊണ്ടല്ലേ.. ഞാന്‍  എന്തൊരു വിഡ്ഢിയാണ് .. ഒരാള്‍ മാത്രം . .എനിക്ക് അവളോട്‌  തുറന്നു പറയാമായിരുന്നു 
സന്നര്ഭങ്ങള്‍ മനുഷ്യനെ മനുഷ്യനല്ലതക്കും  സ്ത്രീയോ പുരുഷനോ ആയികൊള്ളട്ടെ .അത്  സ്വാഭാവികമാണ് . അവള്കും അങ്ങനെ സംഭാവിചിരിക്കാമെന്ന്  ഞാന്‍  വിശ്വസിക്കുന്നു .. മരിച്ച വിശ്വസിക്കാന്‍ എനിക്ക്  സാധിക്കുന്നില്ല ..
പഴയൊരു സ്നേഹിതനയിട്ടോ പരിച്ചയക്കരനയിട്ടോ ഇന്നും അവള്‍ എന്നെ പരിഗനിക്കുന്നുണ്ടാകും 
മുറിവേറ്റ പ്രണയത്തിന്റെ തീവ്രത വജ്ര സൂചികളെക്കാള്‍  ഭയാനകമാണ് .എന്നിലും പ്രകൃതി അവളുടെ നിയമം നടപ്പാക്കി ..എന്നാലും ഇപ്പോഴും ഇനിയും ഞാന്‍ അവളെ  പ്രണയിച്ചുകൊണ്ടിരിക്കും .. ആദ്യമായി വിരഹത്തിന്റെ വെധനെയെ കുറിച്ച നീ പറഞ്ഞപ്പോള്‍ അത്  ഇത്രെയേറെ കഠിനമാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല ..
പോസ്റ്റ് ചെയ്തത് Unknown 1 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2012 മേയ് 27

ചന്തിയും കുറെ ചിന്തകളും

ഞാന്‍  പോക്കത്ത്  നിന്ന് ഒരു  പണി ചെയ്യുകയര്‍ന്നു  .. മൂന്നു കാലുള്ള ഒരു കുന്തത്തിന്റെ മേല് ,

"എന്റെ അമ്മോ ...." 
ദെ കിടക്കാന്  നിലത്ത് .. വേറെ ആരുമല്ല .. ഞാന്‍ തന്നെ
ദൈവഭാഗ്യത്തിന്    ഇരിക്കുന്നിടത്ത് എന്തോ കയറിയപോലെ ..അവരും ഇവരും കൂടെ പിടിച്ചു വലിച്ചു എണീപ്പിച്ചു..
ഞാന്‍  ഒന്ന് തപ്പി നോക്കി ... നനവുണ്ട് .. ഇശ്വരാ ചോര  .. :( എന്റെ left  tyre  പഞ്ചര്‍ ....


വണ്ടിയെടുത്ത്  ഒരാള്‍ .. നിന്നുകൊണ്ടുള്ള യാത്ര .ഒന്ന് ഇരുന്നാല്‍ കൊള്ളം  ..ഞാനും ആഗ്രഹിച്ചു പോയി.. അപ്പോഴാണ് ഇരിക്കുന്നിടാതെ കുറിച്ച ചിന്തിച്ചു  തുടങ്ങിയത് ..

"ചന്തി"  എന്നത്  വൃത്തികെടല്ലേ ,എങ്കി "കുണ്ടി " എന്നാക്കിയാലോ?  എന്തായാലും ഇത്  വൃത്തികേടാണെന്ന്  ചില സ 'അരസന്മാര്‍ക്കെങ്കിലും തോന്നിയേക്കാം ..എന്നാ ഈ പറയുന്ന  സാദാചാര സ്നേഹികളുടെ പിന്നാമ്പുറകാഴ്ചകളില്‍  ഭൂരിഭാഗം പേരും  താന്നവവര്‍  തന്നെ .. ഞാന്‍ ഉദേശിച്ചത് ഈ  ഇടയ്ക്ക് യുവാക്കുളുടെ ഇടയില്‍  വളരെ അധികം പോപ്പുലരായ ട്രെണ്ടിനെ പറ്റിയാണേ ..പോകുന്ന വഴിയില്‍  കാണുന്നതെല്ലാം ചന്തികള്‍ മാത്രം ..

ഇരിക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ അവയവം കൊണ്ട് പ്രതിഷേദം  കാണിക്കാനുപയോഗിക്കാം എന്ന്  ഒരു മലയാള ചലച്ചിത്രം  കാണിച്ചു തന്നട്ടുണ്ട് .. രാഷ്ട്രിയ തോന്നിയവാസികള്‍  ഉപയോഗിച്ചതും നമ്മുടെ കേരളത്തില്‍ തന്നെ ആണ്..

അങ്ങനെ പോയികൊണ്ടിരിക്കുന്ന സമയത്താണ്  ദേശിയപാതയുടെ ഇരുവശവും  ഗാംഭിര്യത്തോടെ നിക്കണ കുറെ  ബോര്‍ഡുകള്‍  കണ്ടത് .. മൂലക്കുരു ...  എല്ലാത്തിനും പരിഹാരം .. മുടിവളരാനും വയറു കുറയാനും  ലക്ഷങ്ങള്‍  മുടക്കണ  മലയാളീ  ഈ വക കാര്യങ്ങള്‍ക്ക് എന്തോരം കാശു  മുടക്കനുണ്ടാകും ?

ഒരു ചുവന്ന കുരിശു കാണാം എനിക്ക് .... casuality  എന്ന് കൂട്ടി വായിക്കാനും പട്ടനുണ്ട്  ,, പകുതി ഇരുന്ന പോലെയായി മനസ്സ് ..
അടുത്തെത്തിയപ്പോഴാ .. അമ്പമ്പോ .. ഒടുക്കത്തെ കോലാഹലം ..അവിടെയും പ്രശ്നം "ചന്തി" തന്നെ.. ഏതോ ഒരു സദാചാരസ്നേഹി .. ഞെരംബ് രോഗിയുടെ  കൈ ഒരു മധ്യവയസ്കയായ യുവതിയുടെ  ഇരിക്കുന്നിടത്ത്  കൊണ്ടതാണ് മൂലകാരണം ...ഞാന്‍  വാദിയെ ഒന്ന് എത്തിച്ച് നോക്കി ... ഭാഗ്യം കൊണ്ട് പിന്നാമ്പുറം കാണാനേ പറ്റിയൊള്ളോ... :O .. ഛീ അതും low  waist  ..  

ഞാന്‍  ഞെക്കി ഞെരങ്ങി casualityലെ ബെഡില്‍  കിടക്കുമ്പോഴും ,,ഒരാഴ്ച്ചത്തേക്ക് ഇരിക്കണ്ട എന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴും  ഞാന്‍  മഹത്തായ ആ അവയവത്തിന്റെ ആവശ്യകതയെ പറ്റി  ആലോചിക്കുകയായിരുന്നു 
പോസ്റ്റ് ചെയ്തത് Unknown 3 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2012 മേയ് 25

ഒരു സത്രം സൂക്ഷിപ്പുകാരന്റെ നെഞ്ചിടിപ്പ്‌

എന്റെ പ്രണയങ്ങള്‍  എല്ലാം  അങ്ങനെ ആയ്യിരുന്നു ... രാത്രിയില്‍ മഞ്ഞു കൊണ്ടിരിക്കുന്ന സത്രം സൂക്ഷിപ്പുകാരന്‍  ..നേരം പുലരുമ്പോള്‍  അയാളെ തനിച്ചാക്കി എവിടെയ്കോ പോകുന്ന വഴിപോക്കര്‍ .. ഇനിയും ആരെങ്കിലും വരുമെന്ന   പ്രതീക്ഷയില്‍ ഞാന്‍  ..ഓരോ മുഖങ്ങളും ഓരോ പുതിയ പാഠങ്ങള്‍ ആയിരുന്നു.. വിരഹത്തിന്റെ  ...  വേദനയുടെ .. പ്രതീക്ഷയുടെ...സ്നേഹത്തിന്റെ ...വിശപ്പിന്റെ ....മരണത്തിന്റെ ...വിലപെട്ട പാഠങ്ങള്‍  ..വിലക്കപ്പെട്ട അധ്യായങ്ങളും ...

                   എനിക്ക്   പ്രണയിക്കാന്‍ അറിയില്ല  എന്ന ആ സത്യം അറിയാമായിരുന്നിട്ടും .. എന്തിനായിരുന്നു ?.. ഭ്രാന്തമായ ലഹരിയായി സിരകളില്‍   പടര്‍ന്നിരുന്നുവോ ? അതിന്റെ അടിമത്വത്തില്‍  ആയിരുന്നുവോ ഞാന്‍  ..നഷ്ട സ്വപ്‌നങ്ങള്‍  എല്ലാം ഒരു പുഞ്ചിരിയോടെ മറിച്ചുകളയാന്‍  സാധ്യിച്ചത് ഒരു പക്ഷെ മറ്റുള്ളവര്‍  പറയുന്ന പോലെ  പ്രാന്ത്  ഉള്ളതുകൊണ്ടാണോ ? 


അതിജീവനത്തിന്റെ കാലങ്ങള്‍   .. മനസ്സ് പിന്നെയും ഇടറുന്നു .... പിന്നെയും ഒരാള്‍   സത്രത്തിലേക്ക് ..... :( 
പോസ്റ്റ് ചെയ്തത് Unknown 3 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം

Facebook Badge

Gabbar SIngh

Promote your Page too

Blog Archive

  • ►  2014 (1)
    • ►  ഏപ്രിൽ (1)
  • ►  2013 (4)
    • ►  ജൂൺ (3)
    • ►  മേയ് (1)
  • ▼  2012 (6)
    • ▼  സെപ്റ്റംബർ (1)
      • ഞാൻ ഒറ്റയ്ക്കായപ്പോൾ
    • ►  ജൂൺ (2)
      • കരയുന്ന മാലാഖ
      • വിലക്കപ്പെട്ട പാഠങ്ങള്‍
    • ►  മേയ് (3)
      • അവൾ .....എന്റെ മാത്രം നഷ്ടം
      • ചന്തിയും കുറെ ചിന്തകളും
      • ഒരു സത്രം സൂക്ഷിപ്പുകാരന്റെ നെഞ്ചിടിപ്പ്‌
  • ►  2011 (2)
    • ►  ഒക്‌ടോബർ (1)
    • ►  മാർച്ച് (1)
  • ►  2010 (7)
    • ►  ഡിസംബർ (1)
    • ►  നവംബർ (5)
    • ►  ഓഗസ്റ്റ് (1)
  • ►  2009 (1)
    • ►  ജൂലൈ (1)
Blogger പിന്തുണയോടെ.

എന്നെക്കുറിച്ച്

Unknown
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Creative Commons Licence
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
 
Copyright (c) 2010 ഗബ്ബാറിന്റെ വിശേഷങ്ങള്‍. Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes