skip to main | skip to sidebar

ഗബ്ബാറിന്റെ വിശേഷങ്ങള്‍

എന്റെ മനസ്സില്‍ ഓരോന്ന് തോന്നും ഞാന്‍ അത് ഇവിടെ കുത്തി കൊറിയിടും .. ചിലപ്പോള്‍ വായിച്ച ചിരിക്കാം ..ഒന്ന് ചിന്തിക്കാം ..ആരും പേടിക്കണ്ട ഒരിക്കല്‍ നിന്നെ പറ്റിയും എഴുത്തും ഗബ്ബാര്‍

Pages

  • Home
  • Contact Me
  • About me
  • My website

2014 ഏപ്രിൽ 12

പുതപ്പ്

നഗരം   ..എല്ലാ  ഒരു പുതപ്പിനടിയിൽ ... എന്തിനെയും ആകർഷിച്ചു അതിന്റെയുള്ളിലാക്കുന്ന ഒരു സ്വഭാവമുണ്ട്  അതിനു . പണം രതി അധികാരം  അങ്ങനെ മോഹിപ്പിക്കുന്ന എല്ലാം , ആവശ്യക്കാർക്ക്   കിട്ടുന്ന ഒരു ചന്ത .



അയാൾ  ആ നഗരത്തെ തേടിയെത്തുമ്പോൾ അയാളുടെ മനസ്സിലും ആ ചന്തയിൽ വിലക്കാനുള്ള ഒരു പിടി സ്വപ്നങ്ങളായിരുന്നു .ഒരു പാട്  നഷ്ടങ്ങളിൽ  കരകയറാനുള്ള ഒരു ലാഭക്കച്ചവടം





നുരഞ്ഞു പതയുന്ന ബട് വ്യ്സെർ ഗ്ളാസ്സിൽ നിന്നും ഒരു സിപ്  ബിയർ കൂടെ  അകത്താക്കി അയാൾ കഥ തുടർന്നു 


നവംബറിലെ ആ തണുപ്പിൽ അയാൾ ആ നഗരത്തെ വെറുത്ത്  തുടങ്ങിയിരുന്നു .രണ്ട്  മാസം കഴിഞ്ഞിരിക്കുന്നു  . നഷ്ടങ്ങൾ  കൂടുന്നതല്ലാതെ  പുതിയ നേട്ടങ്ങൾ ഒന്നുമില്ല . ഏകാന്തത .. ആ കടുത്ത തണുപ്പിൽ നിന്നു രക്ഷപ്പെടാൻ ഒരു പുതപ്പ്  ആയിരുന്നു പിന്നെ അയാളുടെ ലക്‌ഷ്യം . എന്തും വാണിഭം നടക്കുന്ന ആ നഗരത്തിൽ നിന്നും  കണ്ടെടുക്കാൻ വല്യ ബുദ്ധിമുട്ടുണ്ടായില്ല .. പക്ഷെ ആ കച്ചവടം അയാളുടെ ജീവിതം തകിടു മറിച്ചു 

പിന്നീടുള്ള  ആറു മാസം അതൊരു പുതിയ തുടക്കമായിരുന്നു . ഒരു പുരുഷായുസ്സിലെ എല്ലാ സുഖങ്ങളും ആറു മാസം കൊണ്ട്  അനുഭവിച്ചതിന്റെ ക്ഷീണം ..

ബാറിലെ അരണ്ട വെളിച്ചത്തിലും അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു ..

സ്നേഹിക്കാൻ തുടങ്ങി.. ആസ്വദിക്കാൻ തുടങ്ങി ..അധ്വാനിക്കാൻ തുടങ്ങി .. അങ്ങനെ പുതിയ ഒരുപാട്  തുടക്കങ്ങൾ . അയാള്ക്ക്  സംഭവിച്ചതെല്ലാം  അപ്രതീക്ഷിതമായിരുന്നു .ശൂന്യമായിരുന്നോ  ജീവിതം ഇത് വരെ ? 

തള്ളി പറയലുകളുടെ ...ചതിയുടെ  .. വഞ്ചനയുടെ .. ലഹരിയുടെ ..അലസതയുടെ .. , 
എല്ലാം അവൾ കാരണം അവസാനിച്ചു .. 

ബിയർ  നുണഞ്ഞു കൊണ്ട്  അയാൾ തുടർന്നു 

ഏകാന്തതയുടെ സുഖം അനുഭവിക്കാൻ  അവൾ സമ്മതിച്ചിട്ടില്ല .. ഇന്ന്  രാവിലെ വരെ .. 
ഓരോ  ദിവസവും  തുടങ്ങുന്നതും  അവസാനിക്കുന്നതും അവളിലായിരുന്നു ...

കഴിഞ്ഞതെല്ലാം  ഒരു സ്വപ്നം മാത്രമായി ..

അവള്കും  ആറുമാസമേ ആയുസ്സുണ്ടയിരുന്നുള്ളൂ ...ആ നഗരത്തിന്റെ തിരക്കിലേക്ക്  അവൾ  ഊളിയിട്ടു  പോകുന്നതും  നോക്കി നിസ്സഹായനായി  നില്ക്കാനെ  അയാൾക്ക്  കഴിഞ്ഞൊള്ളൂ ..



ആരോടോ ഒള്ള  പ്രതികാരം എന്നവണ്ണം  ബാക്കിയിരുന്ന  ബിയർ  മുഴുവൻ  ഒരുമിച്ച് കുടിച്ച്  അയാൾ  എഴുന്നേറ്റു  നഗരത്തിന്റെ  ഇരുട്ടിലോട്ടു  ഇറങ്ങി പോയി .. മഴ ചെറുതായി  ചാറുന്നുണ്ടായിരുന്നു .. പിന്നെയും തണുപ്പ് ... 


പോസ്റ്റ് ചെയ്തത് Unknown 4 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: beer, ebin ephrem, gabbar, kadha, malayalam
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം

Facebook Badge

Gabbar SIngh

Promote your Page too

Blog Archive

  • ▼  2014 (1)
    • ▼  ഏപ്രിൽ (1)
      • പുതപ്പ്
  • ►  2013 (4)
    • ►  ജൂൺ (3)
    • ►  മേയ് (1)
  • ►  2012 (6)
    • ►  സെപ്റ്റംബർ (1)
    • ►  ജൂൺ (2)
    • ►  മേയ് (3)
  • ►  2011 (2)
    • ►  ഒക്‌ടോബർ (1)
    • ►  മാർച്ച് (1)
  • ►  2010 (7)
    • ►  ഡിസംബർ (1)
    • ►  നവംബർ (5)
    • ►  ഓഗസ്റ്റ് (1)
  • ►  2009 (1)
    • ►  ജൂലൈ (1)
Blogger പിന്തുണയോടെ.

എന്നെക്കുറിച്ച്

Unknown
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
Creative Commons Licence
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
 
Copyright (c) 2010 ഗബ്ബാറിന്റെ വിശേഷങ്ങള്‍. Designed for Video Games
Download Christmas photos, Public Liability Insurance, Premium Themes